ഹര്‍ത്താല്‍ രാഗം
വരിക വരിക സഹജരേ
ഹര്‍ത്താലിന്നു നേരമായ്
കടയടച്ചു പണിമുടക്കി
റോഡടച്ചു പോക നാം
വരിക വരിക സഹജരേ
ഹര്‍ത്താലിന്നു നേരമായ്
കടയടച്ചു പണിമുടക്കി
റോഡടച്ചു പോക നാം

ആഴ്ചയില്‍ ഒന്നോ രണ്ടോ ഹര്‍ത്താലില്ലാത്ത
കേരളത്തെപ്പറ്റി ഓര്‍ക്കാനേ കഴിയുന്നില്ല.ചിലര്‍ ഇതിനെ
പനിമുടക്കെന്ന് ഓമനപ്പേരില്‍ വിളിക്കും.മാസത്തില്‍ ഗവ:
ജീവനക്കാരുടെ ഒരു പണിമുടക്ക്.രണ്ട് മാസം കൂടുമ്പോള്‍
ഒരു അപ്രഖ്യപിത ഹര്‍ത്താല്‍.പിന്നെ നാലോ അഞ്ചോ
മാസം കഴിയുമ്പോള്‍ വരുന്നു ഒരു പൊതു പണി മുടക്ക്.
വാര്‍ഷികാഘോഷമെന്നോണം ഒന്നുരണ്ട് ലോറി സമരം
പിന്നെ തൊഴിലാളികള്‍ ,ടോക്റ്റര്‍മാര്‍, അധ്യാപകര്‍,ചുമട്ടു
തൊഴിലാളികള്‍,പോരാത്തതിന്ന്,ഓട്ടോ,ജീപ്,ടാക്സി,ബസ്,
തുടങ്ങി ...ആവേശകരമായ പണിമുടക്കു പരമ്പര തന്നെ
വരുന്നു.
ചിലര്‍ പറയും ഈ തോന്നിവാസങ്ങളൊക്കെ കേരള
ത്തിലേ നടക്കൂ എന്ന്. എന്നാല്‍ ഞാന്‍ പറയുന്നു ഇതെല്ലാം
കേരളീയര്‍ക്കേ നടത്താന്‍ കഴിയൂ എന്ന്.കാരണം ??....
നോക്കൂ
എന്തെല്ലാം ഇവിടെ നടത്തുന്നു,മുക്കിന് മുക്കിന്
ധര്‍ണകള്‍ നടത്തണം പിന്നെ പ്രകടനങ്ങള്‍,ഘൊരാവൊ,
കരിങ്കൊടികാന്ണിക്കല്‍,വാഹനം തടയല്‍, ഓഫീസുകള്‍ക്ക്
നേരെ കല്ലെറിയല്‍,പിക്കറ്റിങ്, കാമ്പസ്സുകളില്‍ അടിപിടി
കൂടണം, പോരാത്തതിന്ന്,
നിരാഹാര സത്യാഗ്രഹം കിടക്കണം
ഇതിനിക്കെ പുറമെയാണ് നേരെത്തെ പറഞ്ഞ ഹര്‍ത്താലും
ഇതെല്ലാം ആര്‍ക്കു സാധിക്കും എന്നാണ് എന്റെ ചോദ്യം!!
3 comments:
സ്വാഗതം!
ആദ്യം തന്നെ പണിമുടക്കാണോ?
Hi Sreemaan
What are you doing there
Re you know me ,Iam Noushad,from Kerala,Once you comment on my blog
www.stylenkerala.blogspot.com,
now where r u,you may at Bangalore,I think,Reply quickly as soon as possible.
hi
where r yu now
Post a Comment